ന്യൂഡൽഹി: ബോളിവുഡ് നടന്മാരായ അക്ഷയ്‌കുമാറിനും ഗോവിന്ദയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ഇരുവരും ട്വീറ്റ് ചെയ്യുകയായിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇരുവരും. നടൻമാരായ ആലിയ ഭട്ട്, ആമിർഖാൻ, മാധവൻ, കാർത്തിക് ആര്യൻ, ഫാത്തിമ സന ഷെയ്ക്ക് തുടങ്ങിയവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.