ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണിപ്പോരാളികൾക്കുമുള്ള കൊവിഡ് വാക്സിനേഷന്റെ രജിസ്‌ട്രേഷൻ നിറുത്തിവയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
യോഗ്യതയില്ലാത്ത ചിലർ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് വാക്‌സിനേഷൻ എടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നും, 45 വയസിന് മുകളിലുള്ളവരെ ഉൾപ്പെടുത്തുന്നതിനായി വാക്‌സിൻ വിതരണം കൂടുതൽ വ്യാപിപ്പിക്കാനുമാണ് ഈ നീക്കം.
മാത്രമല്ല, മെഡിക്കൽ, ഹെൽത്ത് കെയർ പ്രവർത്തകർക്ക് ഇതിനകം തന്നെ മുൻഗണനയും വാക്‌സിനേഷൻ മതിയായ സമയവും ലഭിച്ചെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.