ന്യൂഡൽഹി: ഹൈക്കോടതികളിലേയും സുപ്രീംകോടതികളിലേയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ബി.ജെ.പി നേതാവും അഭിഭാഷകനുമായി അശ്വനി ഉപാദ്ധ്യായയാണ് ഹർജിക്കാരൻ. സുപ്രീംകോടതി ജഡ്ജിമാരുടേതിന് സമാനമായി ഹൈക്കോടതി ജഡ്ജിമാരുടെ പ്രായവും 65 ആയി ഉയർത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നിലവിൽ ഇത് 62ആണ്. ഇതിലൂടെ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ പരിഹരിക്കാൻ പ്രഗാത്ഭ്യവും പരിചയസമ്പത്തുമുള്ള ജഡ്ജിമാരെ ബെഞ്ചിൽ ഉൾപ്പെടുത്താനാകും. വികസിത രാജ്യങ്ങളിൽ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 70-80നും ഇടയിലാണെന്ന് ഹർജിയിൽ പറയുന്നു.