wikie-

വിക്കി കൗശലിനും ഭൂമി പഡ്‌നേക്കർക്കും കൊവിഡ്

 അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

 രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നിറുത്തിവച്ചു

ന്യൂഡൽഹി: ബോളിവുഡ് സിനിമാ മേഖലയിലും ആഞ്ഞുവീശി കൊവിഡ് രണ്ടാംതരംഗം. നടൻ വിക്കി കൗശൽ, നടി ഭൂമി പഡ്‌നേക്കർ എന്നിവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഇരുവരും ഒരുമിച്ചു അഭിനിയിക്കുന്ന മി.ലേലേ എന്ന സിനിമയുടെ ചിത്രീകരണം നിറുത്തിവച്ചു. കൊവിഡ് ബാധിച്ച വിവരം ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. മറ്റു ക്രൂ അംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

അതിനിടെ ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച അക്ഷയ്‌കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ് കുമാറിന് കൂടാതെ 45 ജൂനിയർ ആർട്ടിസ്റ്റുകൾക്കും കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാംസേതു സിനിമയുടെ ചിത്രീകരണവും നിറുത്തിവച്ചു.

അടുത്തിടെ ആമിർ ഖാൻ, രൺബീർ കപൂർ,ആലിയ ബട്ട്, ഗോവിന്ദ, പരേഷ് റാവൽ, ബപ്പി ലാഹിരി, കാർത്തിക് ആര്യൻ, സഞ്ജയ് ലീല ബൻസാലി, റോഹിത് സറഫ്, ഫാത്തിമ സന ഷെയ്ക്ക് തുടങ്ങിയ പ്രമുഖർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡിന്റെ ആദ്യ തരംഗത്തിൽ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ തുടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.