yediyoorappa

ന്യൂഡൽഹി: സർക്കാർ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്ക് എതിരായ അഴിമതിക്കേസിന്റെ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി.

കരാറുകൾ നൽകാനുള്ള സർക്കാർ തീരുമാനം സദുദ്ദേശത്തോട് കൂടിയായിരുന്നെന്നും മുൻകൂർ അനുമതിയില്ലാതെ എഫ്.ഐ.ആറും കുറ്റപത്രവും ഫയൽ ചെയ്യാനാകില്ലെന്നും യെദിയൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു. ഭൂമി കുംഭകോണ കേസിൽ യെദിയൂരപ്പയ്‌ക്കെതിരായ അന്വേഷണം തടഞ്ഞ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.