cbi

ന്യൂഡൽഹി : സി.ബി.ഐക്ക് ഇടക്കാല ഡയറക്ടറെ നിയമിക്കുന്നത് തുടരാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ഥിരം ഡയറക്ടറെ നിയമിക്കാനുള്ള ഉന്നതതല സമിതി അടുത്ത മാസം രണ്ടിന് മുൻപ് ചേരാമോ എന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശവും നൽകി. സി.ബി.ഐ. ഡയറക്ടറുടെ നിയമനം സംബന്ധിച്ച പൊതുതാത്പര്യ ഹർജിയിൽ ജസ്റ്റിസ് എൽ നാഗേശ്വര റാവുവിന്റെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം അടുത്ത മാസം രണ്ടിലേക്ക് മാറ്റിയതെന്ന് അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ അറിയിച്ചു. ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.