ന്യൂഡൽഹി: ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് കിസാൻസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കർഷകർ രാജ്യവ്യാപകമായി 'എഫ്.സി.ഐയെ രക്ഷിക്കൽ' ദിനം ആചരിച്ചതിന്റെ ഭാഗമായാണ് കിസാൻസഭ നേതാക്കളായ അശോക് ധാവ്ളെയും ഹന്നൻ മൊള്ളയും കത്തയച്ചത്.
എഫ്.സി.ഐയെ ശക്തിപ്പെടുത്തുകയും സംഭരണം വ്യാപിപ്പിക്കുകയും വേണമെന്നും എല്ലാ സംഭരണവും മിനിമം താങ്ങുവിലയിലാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പുതിയ പരിഷ്‌കാരങ്ങൾ രാജ്യത്ത് പട്ടിണി വർദ്ധിപ്പിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.