ന്യൂഡൽഹി : കേരള ഹൈക്കോടതിയിലെ അഡിഷണൽ ജഡ്ജിമാരായ അഞ്ച് പേരെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു.

ജസ്റ്റിസുമാരായ കൊൻറാഡ് എസ്. ഡൈസ്,​ പി.വി. കുഞ്ഞികൃഷ്ണൻ,​ ടി.ആർ. രവി,​ ബെച്ചു കുര്യൻ തോമസ്,​ ഗോപിനാഥൻ പി എന്നിവരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ. ജസ്റ്റിസ് കൊൺറാഡിനെ 2019 നവംബർ 18നും ജസ്റ്റിസ് കുഞ്ഞികൃഷ്ണനെ 2020 ഫെബ്രവരി 12നും ജസ്റ്റിസുമാരായ രവി,​ തോമസ്,​ ഗോപിനാഥൻ എന്നിവരെ 2020 മാർച്ച് 6നുമാണ് അഡിഷണൽ ജഡ്ജിമാരായി നിയമിച്ചത്.