ന്യൂഡൽഹി : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിൽ അന്തിമ വാദം മാറ്റി. ഇന്നലെ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി സമയം അവസാനിച്ചതോടെ പിന്നീട് പരിഗണിക്കാൻ മാറ്റുകയായിരുന്നു. പുതിയ തീയതി അറിയിച്ചിട്ടില്ല.
കെ.എ.എസിന്റെ മൂന്ന് സ്ട്രീമിലെയും നിയമനങ്ങൾ പ്രൊമോഷൻ വഴിയല്ലാത്തതും, നേരിട്ടുള്ളതുമാണെന്ന വസ്തുത അംഗീകരിച്ചാണ് മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.ഇതിനെതിരെ കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും നൽകിയ ഹർജികൾ തള്ളിയതിനെ തുടർന്നാണ് എൻ.എസ്.എസും മറ്റും സുപ്രീം കോടതിയെ സമീപിച്ചത്.