ന്യൂഡൽഹി: ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവിനനുസരിച്ചാകണം ശിക്ഷ നിശ്ചയിക്കേണ്ടതെന്ന് സുപ്രീംകോടതി ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരം കേസുകളിൽ 10 മുതൽ 20 വർഷം വരെയാണ് ശിക്ഷ നൽകുന്നത്. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ തൂക്കത്തിന്റെ
അടിസ്ഥാനത്തിലാകണം ശിക്ഷ വിധിക്കേണ്ടത്. ഉദാഹരണത്തിന് 1 കിലോ ഹെറോയിനുമായി പിടിച്ചാൽ 10 വർഷത്തിൽ കുറയാതെ ശിക്ഷ വിധിക്കാം. 20 വർഷം വരെ ശിക്ഷ ദീർഘിപ്പിക്കാം. 1 ലക്ഷം മുതൽ 2 ലക്ഷം വരെ പിഴയും ചുമത്താമെന്നും ഒരു മയക്കുമരുന്ന് കേസിന്റെ വാദം കേൾക്കവെ കോടതി നിരീക്ഷിച്ചു.