ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ പരാജയഭീതിപൂണ്ട സി.പി.എം സംസ്ഥാനത്തൊട്ടൊകെ ആസൂത്രിതമായ അക്രമണം അഴിച്ചുവിട്ടരിക്കുകയാണെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ എല്ലാ അക്രമണങ്ങളുടെയും ഒരു ഭാഗത്ത് സംസ്ഥാനം ഭരിക്കുന്ന പ്രധാനകക്ഷിയായ സി.പി.എമ്മാണ്. കൂത്തുപ്പറമ്പിൽ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിന്റെ കൊലപാതകം അധോലോക സംഘങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ച് നടത്തുന്നതിനു സമാനമാണ്. മാദ്ധ്യമ സർവേകളെ അപ്രസക്തമാക്കി ആശ്വാസകരമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.