covid-vaccine

ന്യൂഡൽഹി: കൊവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ. വാക്‌സിൻ ക്ഷാമമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തങ്ങളുടെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ ചില സംസ്ഥാനങ്ങൾ ദൗർഭാഗ്യകരമായ ശ്രമം നടത്തുകയാണെന്നും ഇത് പരിഭ്രാന്തി പരത്തുമെന്നും ഹർഷവർദ്ധൻ കുറ്റപ്പെടുത്തി.

18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്ന ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെയും രാഹുൽ ഗാന്ധിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും ആവശ്യവും അദ്ദേഹം തള്ളി. വാക്സിൻ മുൻഗണന നിശ്ചയിച്ചത് വിശദമായ ചർച്ചകൾക്ക് ശേഷമാണ്. വാക്‌സിൻ ലഭ്യത പരിമിതമായി തുടരുന്നതിനാൽ ഇതല്ലാതെ മറ്റുവഴികളില്ല. മരണനിരക്ക് കുറയ്ക്കാനും ഏറ്റവും കൂടുതൽ രോഗം പിടിപെടാൻ സാദ്ധ്യതയുള്ളവർക്കുമാണ് ആദ്യം വാക്‌സിൻ നൽകുന്നത്.

കൊവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര സർക്കാർ തികഞ്ഞപരാജയമാണ്. അലസ മനോഭാവത്തോടെയുള്ള മഹാരാഷ്ട്ര സർക്കാരിന്റെ പ്രവ‌ർത്തനം രാജ്യത്തെ കൊവിഡ് പ്രതിരോധ ശ്രമങ്ങളെ തകിടം മറിക്കുകയാണ്. രാഷ്ട്രീയം കളിക്കാനും നുണപ്രചരിപ്പിക്കാനും മുഴുവൻ ഊർജ്ജവും ചെലവഴിച്ചാൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അത് ഗുണകരമാവില്ലെന്നുപം ഹർഷവർദ്ധൻ പറഞ്ഞു.

18ന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകണമെന്ന് ചില സംസ്ഥാനങ്ങൾ പറയുന്നു. ഇതുകേട്ടാൽ ആ സംസ്ഥാനങ്ങളിൽ ആരോഗ്യപ്രവർത്തക‌ർ, മുന്നണിപ്പോരാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കെല്ലാം വാക്‌സിൻ കൊടുത്തെന്നാണ് കരുതുക. എന്നാൽ യഥാർത്ഥ്യം മറിച്ചാണ്.

മഹാരാഷ്ട്രയിൽ ഇതുവരെ 86 ശതമാനം ആരോഗ്യപ്രവർത്തകർക്ക് മാത്രമേ ആദ്യ ഡോസ് നൽകിയിട്ടുള്ളൂ. ഡൽഹിയിൽ 72 ശതമാനവും പഞ്ചാബിൽ ഇത് 64 ശതമാനവുമാണ്.

ആരോഗ്യപ്രവർത്തകർക്കുള്ള രണ്ടാം ഡോസ് മഹാരാഷ്ട്രയിലും ഡൽഹിയിലും 41 ശതമാനമേ നൽകിയിട്ടൂള്ളൂ. 25 ശതമാനം മുതിർന്ന പൗരന്മാർക്ക് മാത്രമേ മഹാരാഷ്ട്ര വാക്സിൻ നൽകിയുള്ളൂ. ഡൽഹിയിലിത് 30 ശതമാനവും പഞ്ചാബിൽ 13 ശതമാനവും മാത്രമാണ്. വാക്‌സിനേഷൻ പ്രവർത്തനങ്ങളിലെ മോശം പ്രകടനത്തിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഈ സംസ്ഥാനങ്ങളുടേത്. ഛത്തീസ്ഗഢ് മതിയായ പരിശോധന നടത്തുന്നില്ല. കൊവാക്‌സിൻ സ്വീകരിക്കാൻ അവർ വിസമ്മതിച്ചു. പഞ്ചാബ്, കർണാടക, രാജസ്ഥൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും പരിശോധന ഉയർത്തേണ്ടതുണ്ടെന്നും കൊവിഡ് പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി.

വാ​ക്സി​നേ​ഷ​ൻ​ ​നി​റു​ത്തി​ ​മ​ഹാ​രാ​ഷ്ട്ര

മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ചി​ല​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ഇ​ന്ന് ​മു​ത​ൽ​ ​വാ​ക്‌​സി​ൻ​ ​കു​ത്തി​വ​യ്പ്പ് ​നി​റു​ത്തി​വ​യ്ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചു.​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​ഡോ​സു​ക​ളു​ടെ​ ​കു​റ​വ് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ന​ട​പ​ടി.​ ​കൂ​ടു​ത​ൽ​ ​വാ​ക്‌​സി​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​ക്കാ​ർ​ ​കേ​ന്ദ്ര​ത്തെ​ ​സ​മീ​പി​ച്ചു.