vaccine

ന്യൂഡൽഹി: കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

അർഹരായ 100 ഗുണഭോക്താക്കളുള്ള പൊതു, സ്വകാര്യ തൊഴിലിടങ്ങളിൽ വരുന്ന 11മുതൽ വാക്സിൻ കുത്തിവയ്പെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

സർക്കാർ ഓഫീസുകളിൽ വാക്സിനേഷൻ സൗജന്യമാണ്. സ്വകാര്യ തൊഴിലിടങ്ങളിൽ വ്യക്തിക്ക് ഒരു ഡോസിന് 150 രൂപയും സർവീസ് ചാർജായി 100 രൂപയും ഈടാക്കും.

45 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ. പുറത്തുനിന്നുള്ളവർക്കോ ജീവനക്കാരുടെ ബന്ധുക്കൾക്കോ വാക്സിൻ നൽകില്ല. സംസ്ഥാന, ജില്ലാ വാക്സിനേഷൻ ഓഫീസർമാർ തുടർ നടപടികൾ സ്വീകരിക്കണം.

മാനേജ്മെന്റുമായി ബന്ധപ്പെട്ട് അനുയോജ്യമായ സമയങ്ങളിൽ വാക്സിനേഷൻ സെഷനുകൾ സംഘടിപ്പിക്കണം. വാക്സിൻ എടുക്കേണ്ടവർ കോ-വിൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണം.