ന്യൂഡൽഹി: എയർപോർട്ട്സ് അതോറിട്ടി ഒഫ് ഇന്ത്യ ചെയർമാനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ്കുമാർ ചുമതലയേറ്റു. 1993 മഹാരാഷ്ട്ര കേഡറിലുള്ള സഞ്ജീവ് നേരത്തെ മഹാരാഷ്ട്രയിലെ ജി.എസ്.ടി.സംസ്ഥാന കമ്മിഷണറായിരുന്നു. കേന്ദ്ര ഊർജമന്ത്രാലയം ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.