മഹാരാഷ്ട്രയിലെ ചില നഗരങ്ങളിൽ ഇന്ന് മുതൽ വാക്‌സിൻ കുത്തിവയ്പ്പ് നിറുത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കൊവിഡ് വാക്‌സിൻ ഡോസുകളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് നടപടി. കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തെ സമീപിച്ചു.