modi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഇന്നലെ ഡൽഹി എയിംസിലെത്തിയാണ് അദ്ദേഹം വാക്‌സിനെടുത്തത്. കൊവിഡ് വൈറസിനെ പരാജയപ്പെടുത്താൻ നമുക്ക് ലഭ്യമായ ചുരുക്കം വഴികളിലൊന്ന് വാക്‌സിനെടുക്കലാണെന്നും അർഹരായവരെല്ലാം വാക്‌സിനെടുക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിന്റെ ആദ്യ ഡോസ് മോദി മാർച്ച് ഒന്നിനാണ് സ്വീകരിച്ചത്.
ആദ്യ ഡോസ് വാക്സിൻ കുത്തിവച്ച പുതുച്ചേരി സ്വദേശി പി. നിവേദയും, പഞ്ചാബ് സ്വദേശി നിഷ ശർമ്മയുമാണ് രണ്ടാംഡോസ് നൽകിയത്. ആദ്യ ഡോസ് നൽകാൻ നിവേദയ്ക്കൊപ്പം ഒപ്പമുണ്ടായിരുന്നത് മലയാളിയായ നഴ്സ് റോസമ്മ അനിലായിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി, കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവരും രണ്ടാംഡോസ് സ്വീകരിച്ചു.

മുംബയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഇന്നലെ രണ്ടാം ഡോസ് സ്വീകരിച്ചു.