je

ന്യൂഡൽഹി: 2021ലെ ജൂനിയർ എൻജിനിയർ (ജെ.ഇ) പരീക്ഷയുടെ ഉത്തര സൂചിക ചലഞ്ച് ചെയ്യാനുള്ള അവസരം ഇന്ന് അവസാനിക്കും. ssc.nic.in എന്ന വെബ്‌സൈറ്റിൽ ഉത്തരസൂചിക പരിശോധിക്കാമെന്ന് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ അറിയിച്ചു. ചലഞ്ച് ചെയ്യുന്ന ഓരോ ചോദ്യത്തിനും 100 രൂപ വീതം ഉദ്യോഗാർത്ഥികൾ നൽകണം. മാർച്ച് 22 മുതൽ 24 വരെയാണ് ജൂനിയർ എൻജിനിയർ പരീക്ഷ നടന്നത്.