court

ന്യൂഡൽഹി :ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിൽ 48 കിലോമീറ്റർ നീളമുള്ള രാമസേതുവിന് പൈതൃക പദവി നൽകണമെന്ന ഹർജി അടുത്ത ചീഫ് ജസ്റ്റിസ് എൻ.വി.രമണ പരിഗണിക്കുമെന്ന് നിലവിലെ സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. കേസ് 26ന് ലിസ്റ്റ് ചെയ്‌തു. രാജ്യസഭാ എം.പി.ഡോ. സുബ്രമണ്യസ്വാമിയാണ് ഹർജിക്കാരൻ.ഏറെനാളായി കെട്ടിക്കിടക്കുന്ന ഹർജി ഉടൻ പരിഗണിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ ബെഞ്ച് തള്ളി. പുതിയ ജസ്റ്റിസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള രാമന്റെ പാലം അല്ലെങ്കിൽ ആദംസ് ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്റെ തെക്കുകിഴക്ക് പാമ്പൻ ദ്വീപിന് ഇടയിലുള്ള ചുണ്ണാമ്പു കല്ലുകളാലുള്ള സൃഷ്ടിയാണ്.കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. ഇത് സംബന്ധിച്ച് തർക്കം നിലനിൽക്കുകയാണ്.ഇന്ത്യൻ സർക്കാർ 2007 ൽ പ്രഖ്യാപിച്ച സേതു സമുദ്രം പദ്ധതിയാണ് ഈ പ്രദേശത്തിന് കൂടുതൽ ശ്രദ്ധനേടികൊടുത്തത്.