ന്യൂഡൽഹി: അഴിമതിക്കേസുകളിൽ തക്കതായ ശിക്ഷ നൽകണമെന്നും സർക്കാർ ജീവനക്കാരാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നത് പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകേണ്ടതില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി.
1988ലെ അഴിമതി തടയൽ നിയമത്തിൽ സർക്കാർ ജീവനക്കാർക്ക് ഇളവ് നൽകണമെന്ന വ്യവസ്ഥയില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ സർക്കാർ ഉദ്യോഗസ്ഥന് ലളിതമായ ശിക്ഷ നൽകിയതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.