vaccine

ന്യൂഡൽഹി: അടിയന്തരമായി 30 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ ആവശ്യപ്പെട്ട് രാജസ്ഥാൻ കേന്ദ്ര സർക്കാരിന് കത്തെഴുതി. നിലവിലെ സ്റ്റോക്ക് അടുത്ത രണ്ടുദിവസത്തിനുള്ളിൽ തീരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിൽ മുഖ്യമന്ത്രി ഗെലോട്ട് വ്യക്തമാക്കി.

മഹാരാഷ്ട്ര, ആന്ധ്ര, ഛത്തീസ്ഗഢ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളും വാക്‌സിൻ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.