ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകാശ്‌മീർ മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടിൽ ഐസൊലേഷനിൽ പ്രവേശിച്ചു.
ഒമറിന്റെ പിതാവും മുൻമുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.