election-

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിൽ അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും. മറ്റു ഘട്ടങ്ങളിലേത് പോലെ ഭരണപക്ഷമായ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന പോരാട്ടം. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിൽ കോൺഗ്രസ്-ഇടത് സംഖ്യത്തിനും പ്രതീക്ഷയുണ്ട്.

ബംഗ്ളാദേശ്, ഭൂട്ടാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന ഹൗറ, ഹൂഗ്ളി, സൗത്ത് 24 പർഗനാസ്, ആലിപ്പൂർദ്വാർ, കൂച്ച്ബെഹാർ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. ഇന്ന് ജനവിധി തേടുന്ന 373 സ്ഥാനാർത്ഥികളിൽ ബി.ജെ.പിക്കു വേണ്ടി മുൻ ക്രിക്കറ്റ് താരം മനോജ് തിവാരി(ശിബ്പൂർ), ബി.ജെ.പി എംപിമാരായ ബബുൽ സുപ്രീയോ (ടോളിഗഞ്ച്), ലോക്കറ്റ് ചാറ്റർജി (ചുൻജൂറ), ചലച്ചിത്ര താരം പായൽ സർക്കാർ( ബെഹാല പൂർബോ), മുൻ മന്ത്രി രജിബ് ബാനർജി (ഡൊംജൂർ), ചലച്ചിത്രതാരം ശ്രാബന്ദി ചാറ്റർജി, തൃണമൂൽ നേതാവ് പാർത്ഥാ ചാറ്റർജി (ബെഹാല വെസ്റ്റ്) തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നു.