ന്യൂഡൽഹി: ഇന്ത്യയിൽ ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ. തങ്ങൾ വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം തുടങ്ങാൻ കേന്ദ്രസർക്കാരുമായി ചർച്ച നടക്കുകയാണെന്ന് കമ്പനി അറിയിച്ചു. പരീക്ഷണ അനുമതിക്കായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് ഉടൻ അപേക്ഷ നൽകും.
അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ 72 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയിരുന്നു. നിലവിൽ ഈ വാക്‌സിൻ യു.എസ്, യൂറോപ്യൻ യൂണിയൻ, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന കൊവാക്സിനും കൊവിഷീൽഡും രണ്ട് ഡോസ് വാക്സിനുകളാണ്.