ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരത്തിലുള്ള കർഷകർ ഇന്ന് ദേശീയ തലസ്ഥാനത്തിന് ചുറ്റുമായുള്ള കുണ്ട്ലി- മനേസർ-പൽവൽ എക്സ്‌പ്രസ് പാത 24 മണിക്കൂർ ഉപരോധിക്കും. ഇന്ന് രാവിലെ 11ന് തുടങ്ങുന്ന ഉപരോധം ഞായറാഴ്ച 11 വരെ തുടരും.
കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉപരോധമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മാർച്ചിൽ 12 മണിക്കൂർ ഈ പാത കർഷകർ ഉപരോധിച്ചിരുന്നു.