delhi-slum-fire

ന്യൂഡൽഹി: ഉത്തർപ്രദേശ് - ഡൽഹി അതിർത്തിയിൽ ഗൗതം ബുദ്ധനഗർ ജില്ലയിലെ ബഹോൽപൂരിൽ ചേരി പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ മൂന്നുവയസുള്ള രണ്ട് കുട്ടികൾ മരിച്ചു. 150ഒാളം കുടിലുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 1.30ഒാടെയാണ് സംഭവം. ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ, ഒരു ഡസനോളം ഫയർ യൂണിറ്റുകൾ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രിച്ചത്.

വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികളാണ് തീപൊള്ളലേറ്റ് മരിച്ചത്. ഡൽഹി അതിർത്തിയിലെ ഗാസിയാബാദിൽ ഇന്നലെ രാവിലെ മറ്റൊരു തീപിടിത്തംകൂടി റിപ്പോർട്ട് ചെയ്തെങ്കിലും ആളപായമുണ്ടായില്ല.