rafeal

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ ഇന്ത്യൻ വ്യവസായിയായ സുഷേൻ ഗുപ്‌തയ്‌ക്ക് എട്ട് കോടി ഇന്ത്യൻ രൂപ കമ്മീഷൻ നൽകിയെന്ന കേസ് സുപ്രീംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

2016ൽ കരാർ ഉറപ്പിച്ചതിന് പിന്നാലെ കമ്മിഷനായി 10,17,850 യൂറോ (ഏകദേശം 8.77 കോടി രൂപ) സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട ഡെഫിസിസ് സൊല്യൂഷൻസ് എന്ന ഇന്ത്യൻ കമ്പനിയുടെ പേരിൽ നൽകിയെന്ന് ഫ്രാഞ്ചൈസി ആന്റി കറപ്ഷൻ ഏജൻസി കണ്ടെത്തിയിരുന്നു. റാഫേൽ വിമാനങ്ങളുടെ 50 പകർപ്പുകൾ നിർമ്മിക്കാനാണ് പണം ചെലവഴിച്ചതെന്ന ദസോയുടെ വിശദീകരണത്തിനു തെളിവില്ലാത്തതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. സുഷേൻ ഗുപ്ത അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്‌ടർ അഴിമതി കേസിൽ അറസ്റ്റിലായിരുന്നു.