ന്യൂഡൽഹി: ബി.ജെ.പി നേതാവും കേന്ദ്രസഹമന്ത്രിയുമായ സഞ്ജീവ് ബല്യാന് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഐസൊലേഷനിൽ പ്രവേശിച്ചതായി മന്ത്രി ട്വീറ്റ് ചെയ്തു. മൃഗസംരക്ഷണം, ഫിഷറീസ് സഹമന്ത്രിയായ ബല്യാൻ യു.പിയിലെ മുസഫർനഗറിൽ നിന്നുള്ള എം.പിയാണ്.