vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ റഷ്യയുടെ സ്പുട്‌നിക് -5 വാക്സിൻ അടിയന്തര ഉപയോഗത്തിന് ഉപാധികളോടെ അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു. അന്തിമ അനുമതിയിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഉടൻ തീരുമാനമെടുക്കും. ഇതോടെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയ്ക്ക് ശേഷം രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനായി സ്പുട്‌നിക് മാറും.

സ്പുട്നികിന് 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് അവകാശവാദം. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, രാജസ്ഥാൻ, ഒഡിഷ, തെലങ്കാന, ആന്ധ്ര, ഉത്തരാഖണ്ഡ്, അസാം തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തെ സമീപിച്ചിരിക്കെയാണ് പുതിയ വാക്സിന് കൂടി അനുമതി നൽകാനൊരുങ്ങുന്നത്.

ഡോ.റെഡ്ഡീസ് ആണ് ഇന്ത്യയിൽ സ്പുട്നികിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. വാക്സിന്റെ അടിയന്തര ഉപയോഗ അനുമതി തേടി ഫെബ്രുവരി 19നാണ് അപേക്ഷ നൽകിയത്.

വാക്സിനേഷൻ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജോൺസൺ ആൻഡ് ജോൺസൺ, നൊവാക്സ്, സൈഡസ് കാഡില എന്നിവയുടെയും ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന മൂക്കിലൊഴിക്കാവുന്ന വാക്‌സിനും അടിയന്തര അനുമതി നൽകുന്നതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.

 ചെലവ് കുറവ്, സംഭരിക്കാൻ എളുപ്പം

ലോകത്താദ്യം രജിസ്റ്റർ ചെയ്ത കൊവിഡ് വാക്‌സിനാണ് സ്പുട്നിക് -5. ചെലവ് കുറവും എളുപ്പത്തിൽ സൂക്ഷിക്കാൻ കഴിയുന്നതുമായ ഈ വാക്സിൻ 59 രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഷീൽഡും കൊവാക്സിനും പോലെ രണ്ട് ഡോസ് വാക്സിനാണിതും. ഡോസുകൾ തമ്മിലുള്ള ഇടവേള ശരാശരി 21 ദിവസം.
2-8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാം. ഒരു ഡോസിന് 750 രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വില. ഇന്ത്യയിൽ ഡോസ് ഒന്നിന് 500 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

 ബ്ര​സീ​ലി​നെ​ ​മ​റി​ക​ട​ന്ന് ​ഇ​ന്ത്യ​ ​ര​ണ്ടാ​മ​ത്

​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ദി​വ​സ​വും​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​ഒ​ന്ന​ര​ല​ക്ഷം​ ​ക​ട​ന്ന​തോ​ടെ​ ​(1,68,912​)​ ​ബ്ര​സീ​ലി​നെ​ ​മ​റി​ക​ട​ന്ന് ​ലോ​ക​ത്ത് ​കൊ​വി​ഡ് ​രൂ​ക്ഷ​മാ​യ​ ​ര​ണ്ടാ​മ​ത്തെ​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റി. ഒ​രാ​ഴ്ച​യ്ക്കി​ടെ​ ​പ​ത്തു​ല​ക്ഷ​ത്തോ​ളം​ ​പു​തി​യ​ ​രോ​ഗി​കൾ റിപ്പോർട്ട് ചെയ്തു.
രാ​ജ്യ​ത്തെ​ ​ആ​കെ​ ​കേ​സു​ക​ൾ​ 1.35​ ​കോ​ടി​ ​ക​ട​ന്നു.​ ​മൂ​ന്നു​ ​കോ​ടി​യി​ല​ധി​കം​ ​കേ​സു​ക​ളു​ള്ള​ ​അ​മേ​രി​ക്ക​യാ​ണ് ​ഒ​ന്നാ​മ​ത്.​ ​ബ്ര​സീ​ലി​ൽ​ 1.34​ ​കോ​ടി​ ​പേ​ർ​ക്കാ​ണ് ​ഇ​തു​വ​രെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.
രാ​ജ്യ​ത്ത് ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 904​ ​പേ​ർ​ ​കൂ​ടി​ ​മ​രി​ച്ചു.​ ​ആ​കെ​ ​മ​ര​ണം​ 1.70​ ​ല​ക്ഷം​ ​പി​ന്നി​ട്ടു.​ 63,000​ത്തി​ലേ​റെ​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​സ്ഥി​തി​ ​അ​തീ​വ​ ​ഗു​രു​ത​ര​മാ​യി​ ​തു​ട​രു​ന്നു.
അ​തി​നി​ടെ​ ​രാ​ജ്യ​ത്ത് ​കു​ത്തി​വ​ച്ച​ ​വാ​ക്‌​സി​ൻ​ ​ഡോ​സു​ക​ളു​ടെ​ ​എ​ണ്ണം​ 10.45​ ​ല​ക്ഷം​ ​പി​ന്നി​ട്ടു.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 40​ ​ല​ക്ഷ​ത്തി​ലേ​റെ​ ​ഡോ​സു​ക​ളാ​ണ് ​കു​ത്തി​വ​ച്ച​ത്.