election-commision-

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയെ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് നിയമിച്ചു. സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഇന്ന് ചുമതലയേൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഫെബ്രുവരി 15നാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. 2022 മേയ് 14 വരെ കാലാവധിയുണ്ട്.അടുത്തവർഷം നടക്കുന്ന യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടക്കും.1980 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനാണ്. സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.