ramnath-kovind

ന്യൂഡൽഹി: ബൈപ്പാസ് സർജറിക്ക് വിധേയനായ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ആശുപത്രി വിട്ടു. ഡൽഹി എയിംസിൽ നിന്ന് രാഷ്ട്രപതി ഭവനിൽ മടങ്ങിയെത്തിയ വിവരം രാഷ്ട്രപതി തന്നെ ട്വീറ്റ് ചെയ്തു. വീട്ടിലെത്തിയതിൽ സന്തോഷമുണ്ട്. മികച്ച പരിചരണം തന്ന എയിംസിലെയും സൈനിക ആശുപത്രിയിലെയും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒപ്പം വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. മാർച്ച് 30നാണ് രാഷ്ട്രപതിയെ ബൈപ്പാസ് സർജറിക്ക് വിധേയമാക്കിയത്.