sunanda

ന്യൂഡൽഹി : സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിന് മേൽ കുറ്റം ചുമത്തണമോയെന്ന ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ ഡൽഹി പ്രത്യേക കോടതി ജ‌‌‌‌‌ഡ്ജി ഗീതാ‌ജ്ഞലി ഗോയൽ ഈ മാസം 29ന് വിധി പറയും. തരൂരിനെതിരെ ആത്മഹത്യാ പ്രേരണയോ കൊലപാതക കുറ്റമോ ചുമത്തണമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ ആവശ്യപ്പെട്ടു. കുറ്റം ചുമത്താൻ തക്ക തെളിവുകൾ ഇല്ലെന്നും സുനന്ദയുടെ മരണം അപകടമരണമായി കണക്കാക്കണമെന്നും തരൂരിന്റെ അഭിഭാഷകൻ വികാസ് പഹ്‍വ വാദിച്ചു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.