suprem-court

ന്യൂഡൽഹി : വാഹനാപകടക്കേസുകളിൽ രക്തപരിശോധനയോ, ബ്രത്ത് അനലൈസറോ മുൻനിറുത്തി ഒരാൾ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വിധിച്ച് അയാൾക്ക് ഇൻഷ്വറൻസ് തുക നിരസിക്കാനാകില്ലെന്ന് സുപ്രീം കോടതി.

. ഡ്രൈവർ മദ്യപിച്ചെന്ന് ഇൻഷ്വറൻസ് കമ്പനി വാദിക്കുമ്പോൾ,​ അതിന് തക്ക തെളിവുകൾ നിരത്താനാകാത്ത പക്ഷം വാഹന ഉടമയ്ക്ക് ഇൻഷ്വറൻസ് നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ യു.യു.ലളിത്,​ ഇന്ദിരാ ബാനർജി,​ കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

2007 നവംബർ 22ന് ഡൽഹി ഇന്ത്യാ ഗേറ്റിൽ നടന്ന കാ‍ർ അപകടവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

പുലർച്ചെ അപകടത്തിൽപ്പെട്ട ആ‌ഡംബര കാറിന്റെ ഡ്രൈവർ അമൻ ബംഗ്യ മദ്യപിച്ച് വാഹമോടിച്ചതിനാൽ ഇൻഷ്വറൻസ് തുക നൽകില്ലെന്ന് ഇൻഷ്വറൻസ് കമ്പനി അറിയിച്ചു. ഇതിനെതിരെ വാഹന ഉടമ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി.