ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി സഞ്ജീവ് ബല്യാന് പിന്നാലെ കേന്ദ്രതൊഴിൽമന്ത്രി സന്തോഷ്‌കുമാർ ഗംഗ്‌വാറിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണമില്ലെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ബി.ജെ.പി നേതാക്കളും രാജ്യസഭാ എം.പിമാരുമായ അനിൽ ബലൂനിക്കും സരോജ് പാണ്ഡെയ്ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. സരോജ് പാണ്ഡെയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.