kumbhamela

ന്യൂഡൽഹി: ഹരിദ്വാറിലെ കുംഭമേളയ്‌ക്കെത്തിയ 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി 11.30 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ പരിശോധിച്ചവരിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 28 ലക്ഷത്തിലേറെ പേരാണ് ഗംഗയിലെ സ്‌നാനത്തിനായി എത്തിയതെന്നാണ് കണക്ക്. കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കുംഭമേള ഹോട്ട്സ്പോട്ടായി മാറുമോയെന്ന ആശങ്ക ശക്തമാണ്.
പ്രശസ്തമായ ഹർ കി പോഡി ഘട്ടിലടക്കം തെർമൽ സ്‌കാനിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നില്ല. കൊവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്,

തെർമൽ സ്‌കാനിംഗ്, മാസ്‌ക് ധരിക്കൽ തുടങ്ങി കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണ്.