ന്യൂഡൽഹി :സി.ബി.എസ്.ഇയുടേതടക്കം ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെക്കൂടി കൊവിഡ് വാക്സിനേഷനായി പരിഗണിച്ചൂകൂടെയെന്ന് കേന്ദ്ര സർക്കാരിനോടും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനോടും അലഹാബാദ് ഹൈക്കോടതി ആരാഞ്ഞു.
സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ജസ്റ്റിസുമാരായ സിദ്ധാർദ്ധ് വെർമ, അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. ബോർഡ് പരീക്ഷകൾക്ക് എത്തുന്നവരെല്ലാം കൗമാരക്കാരും യുവാക്കളുമാണ്. ഓഫ് ലൈനായി പരീക്ഷ നടത്താനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകുകയാണെങ്കിൽ അതിന് തക്ക സജീകരണങ്ങളും ഒരുക്കണം. പ്രതിരോധ മരുന്നായ റെൻറസീവറുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.