ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി രണ്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പുതിയ കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ രണ്ടാം ദിവസം പ്രതിദിന മരണം ആയിരം പിന്നിടുകയും ചെയ്തു. ഇന്നലെ മരണം 1038.
ഇതിന് മുൻപ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്ന ഏക രാജ്യം യു.എസ്.എ ആണ്. കഴിഞ്ഞവർഷം നവംബർ 20നായിരുന്നു അത്. യു.എസിൽ ഒരു ലക്ഷം കേസുകൾ രണ്ടു ലക്ഷമാകാൻ 21 ദിവസമെടുത്തെങ്കിൽ ഇന്ത്യയിൽ പത്തുദിവസം കൊണ്ടാണ് ഇരട്ടിച്ചത്. ഏപ്രിൽ നാലിനാണ് പ്രതിദിന രോഗികൾ രാജ്യത്ത് ഒരു ലക്ഷം കടന്നത്.
80.76%
മഹാരാഷ്ട്ര, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ
14.71 ലക്ഷം
രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവർ
93,528
കഴിഞ്ഞ 24 മണിക്കൂറിൽ മുക്തരായവർ