bobde

ന്യൂഡൽഹി :ഇന്ത്യയുടെ ദേശീയ ഭാഷ സംസ്‌കൃതമാക്കണമെന്ന നിർദ്ദേശം ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയിരുന്നുവെന്നുവെന്നും എന്നാൽ അത് മുന്നോട്ട് പോയില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഭാഷയിൽ സംസാരിക്കണമെന്ന ആശയക്കുഴപ്പം ഇന്ത്യയിൽ ഏറെക്കാലമായുണ്ട്. ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായുളള കോടതികൾ നമുക്കുണ്ട്. തെക്കേ ഇന്ത്യക്കാർ ഹിന്ദിയെ എതിർക്കും പോലെ തന്നെ വടക്കേ ഇന്ത്യക്കാർ തമിഴിനെ എതിർക്കുന്നു. എന്നാൽ ഇരു കൂട്ടർക്കും സ്വീകാര്യമായതിനാലാണ് അബ്ദേകർ സംസ്‌കൃതം നിർദേശിച്ചത്. ആ നിർദ്ദേശത്തിൽ എല്ലാ വിഭാഗത്തിലുള്ളവരും ഒപ്പു വച്ചു. എന്നാൽ നിർദ്ദേശം വിജയകരമായില്ല. അതിനാലാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയത് - ബോബ്‌ഡെ വ്യക്തമാക്കി.