ന്യൂഡൽഹി: കൊവിഡിനെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് ലോക്ക്ഡൗൺ കാലയളവിൽ അന്ത്യോദയ, മുൻഗണനാ റേഷൻ കാർഡുള്ളവർക്ക് ധനസഹായം നൽകാൻ ഇത് സഹായകമാകും. സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യത്തിൽ മിനി ലോക്ക്ഡൗൺ അനിവാര്യമാണെന്നും താക്കറെ കത്തിൽ പറഞ്ഞു.