shah

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് എം.ആർ ഷായുടെ വസതിയിലുള്ള എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കൊവിഡില്ല. വാദത്തിനിടെ 15 മിനുട്ട് ഇടവേള വേണമെന്ന് ആവശ്യപ്പെട്ട ഷാ സ്റ്റാഫ് അംഗങ്ങൾക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം വാദം പുനരാരംഭിച്ചു.
അതേസമയം, ജീവനക്കാർ, അഭിഭാഷകർ, അവരുടെ സ്റ്റാഫുകൾ തുടങ്ങി സുപ്രീംകോടതിയിലെത്തുന്നവരിൽ രോഗലക്ഷണങ്ങളുള്ളവർക്കെല്ലാം ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കി.