ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ ഷംഷീർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർത്ഥി റസൂൾ ഹഖ് ആണ് മരിച്ചത്. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.