rahul-gandhi

ന്യൂഡൽഹി: കൊവിഡ് കേസുകൾ അനുദിനം വർദ്ധിക്കുമ്പോഴും ആവശ്യത്തിന് കിടക്കകളും വെന്റിലേറ്ററുകളും ഏർപ്പെടുത്താതെ എല്ലാം ഉണ്ടെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. 'പരിശോധനയില്ല, കിടക്കകളില്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിജനും വാക്സിനുമില്ല, പക്ഷേ എല്ലാ ഉണ്ടെന്ന ഭാവം മാത്രം. പ്രധാനമന്ത്രിക്ക് കരുതലുണ്ടോ?" രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.