ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഈ മാസം 18ന് നടക്കാനിരുന്ന മെഡി.പി.ജി. നീറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ ട്വീറ്റ് ചെയ്തു.
ജനുവരി 5ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് 18ലേക്ക് മാറ്റിയത്.പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഡോക്ടർമാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇന്നു വാദം കേൾക്കാനിരിക്കെയാണ് പരീക്ഷ മാറ്റിയത്.