election

ന്യൂഡൽഹി: പശ്‌ചിമ ബംഗാളിൽ നാളെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 45 മണ്ഡലങ്ങളിൽ പ്രചാരണം സമാപിച്ചു. ആറുജില്ലകളിലായി പരന്നു കിടക്കുന്ന ഏറ്റവും കൂടുതൽ സീറ്റുകളിലെ വിധി നിർണയിക്കപ്പെടുന്ന ഘട്ടമാണിത്. 319 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൂടുതൽ ഭൂരിപക്ഷം നേടിയ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പക്ഷേ 2016ൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയതും ഇവിടെയാണ്.

ഒന്നിച്ച് വോട്ടെടുപ്പ് നടത്തണമെന്ന് മമത

കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒരു ദിവസം നടത്തണമെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. എന്നാൽ ഇത്തരമൊരു നീക്കം പരിഗണനയിലില്ലെന്ന് തിര. കമ്മിഷൻ വ്യക്തമാക്കി. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്താൻ തിര. കമ്മിഷൻ ഇന്നലെ സർവകക്ഷിയോഗം വിളിച്ചിരുന്നു.