ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റും മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന് ജാമ്യം. 20,000 രൂപ ബോണ്ടും ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ യു.എ.പി.എ ചുമത്തിയതിനാൽ ഉമർ ഖാലിദിന് പുറത്തിറങ്ങാനാകില്ല. കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.