dileep-ghosh

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമർശം നടത്തിയതിന് പശ്‌ചിമ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന് തിരഞ്ഞെടുപ്പ് കമ്മിഷൻ 24 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി. ഇന്നലെ രാത്രി രാത്രി ഏഴ് മുതൽ ഇന്നു രാത്രി ഏഴുവരെയാണ് വിലക്ക്. കൂച്ച്ബെഹാറിൽ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലുപേർ മരിക്കാനിടയായ സംഭവത്തെ ന്യായീകരിച്ച് സംസാരിച്ചതാണ് നടപടിക്ക് കാരണം.