ന്യൂഡൽഹി: കേരളത്തിന്റെ കൊവിഡ് വാക്സിനേഷൻ പ്രവർത്തനം തടസപ്പെടാതിരിക്കാൻ 7,74,710 ഡോസ് വാക്സിൻ കൂടി ഉടൻ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൊടിക്കുന്നിൽ സുരേഷ് എം.പിയെയാണ് ഇക്കാര്യം കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചത്.