yediyurappa

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് ബാധിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ഇന്നലെ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ച വിവരം യെദിയൂരപ്പ ട്വീറ്റ് ചെയ്തത്. മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണദ്ദേഹം.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു യെദിയൂരപ്പ. ഇതിനിടെ പനി അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. 78 വയസുള്ള അദ്ദേഹത്തിന് കഴിഞ്ഞവർഷം ആഗസ്റ്റ് രണ്ടിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.