covid

ന്യൂഡൽഹി: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ മുതിർന്ന കോൺഗ്രസ് നേതാക്കളായ ദ്വിഗ് വിജയ് സിംഗ് രൺദീപ് സിംഗ് സു‌ർജേവാല, ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എയായ ജിഗ്നേഷ് മേവാനി ശിരോമണി അകാലിദൾ നേതാവും മുൻകേന്ദ്രമന്ത്രിയുമായ ഹർസീമ്രത് കൗർ എം.പി, തെലുങ്ക് നടനും ജനസേന പാർട്ടി നേതാവുമായ പവൻകല്യാൺ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദ്വിഗ് വിജയ് സിംഗ് ഡൽഹിയിലെ വസതിയിൽ ക്വാറന്റീനിലാണ്. പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.