inx-case

ന്യൂഡൽഹി : ഡൽഹി സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എം.കെ. നാഗ്പാലിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഐ.എൻ.എക്‌സ് മീഡിയ കേസ് മാറ്റിവച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരവും, മകൻ കാർത്തി ചിദംബരവും വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായത് കോടതി രേഖകളിൽ ഉൾപ്പെടുത്തി. കേസിലെ കൂട്ടുപ്രതിയും വ്യവസായിയുമായ പീറ്റർ മുഖർജിയുടെ ഇടക്കാല ജാമ്യം നീട്ടിയെന്ന് കോടതി ജീവനക്കാരൻ അഭിഭാഷകരെ അറിയിച്ചു.