
ന്യൂഡൽഹി :പത്ത്,പന്ത്രണ്ട് ക്ളാസുകാർക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകൾ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചതായി കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സി.ഐ.എസ്.സി.ഇ). അറിയിച്ചു. പുതുക്കിയ തീയതി ജൂൺ ഒന്നിന് പ്രഖ്യാപിക്കും.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂർണ്ണമായും ഒഫ് ലൈനായിരിക്കും. പത്താം ക്ലാസ് പരീക്ഷയ്ക്ക് നേരിട്ടെത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റ് സജ്ജീകരണം ഒരുക്കും.
സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.